മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ബാലതാരം എസ്ഥേർ അനിൽ ഇന്ന് നായികാ പദവിയിലേക്കുള്ള മുന്നേറ്റത്തിലാണ്. അതിനൊപ്പം തന്നെ മോഡലിംഗിലും തന്റെ സാന്നിദ്ധ്യം തെളിയിച്ചിട്ടുണ്ട് ഈ നടി. ഇപ്പോഴിതാ ദൃശ്യം രണ്ടാം ഭാഗത്തിന്റെ വിശേഷങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് നടി.
സെറ്റിൽ പ്ലോട്ട് സീക്വൻസുകൾ രഹസ്യമായി സൂക്ഷിക്കാൻ ഞാൻ പലപ്പോഴും മറന്നുപോയിരുന്നു. ‘ഈ കൊച്ചു എല്ലാം നശിപ്പിക്കും എന്നാണ് ജീത്തു അങ്കിളും ലാലങ്കിളും അപ്പോൾ പറയുന്നത്. ആരെങ്കിലും എന്നോട് രംഗങ്ങളെക്കുറിച്ച് ചോദിച്ചാൽ ഞാൻ മുഴുവൻ കഥയും വിവരിക്കാറുണ്ടായിരുന്നു. ഒരിക്കൽ ഞങ്ങളുടെ നിർമ്മാതാവിന്റെ മകൻ സെറ്റ് സന്ദർശിച്ചു. അദ്ദേഹം സ്ക്രിപ്റ്റ് വായിച്ചിട്ടില്ലെന്ന് എനിക്കറിയില്ലായിരുന്നു. ഒരു ഘട്ടത്തിൽ അദ്ദേഹം ‘നിങ്ങളുടെ അടുത്ത രംഗത്തിന് ശേഷം ഇങ്ങനെയല്ലേ സംഭവിക്കാൻ പോകുന്നത് എന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ, അല്ല എന്ന് പറയുകയും കൂടുതൽ വിശദാംശങ്ങൾ പങ്കുവെക്കാനും പോയി. ഇത് കണ്ട ജീത്തു അങ്കിൾ ‘ഹലോ! ഇതൊന്നും പുറത്തു പറയാൻ പാടില്ല എന്ന ഒരു അവസ്ഥയിൽ എന്നെ നോക്കി അത്ഭുതപ്പെട്ടു.