ഗ്ലാമർ ഫോട്ടോഷൂട്ടുമായി യുവനടി എസ്തർ അനിൽ. ഫോട്ടോഗ്രാഫർ യാമിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വിന്റേജ് ലുക്കിലാണ് ഇത്തവണ താരത്തിന്റെ ഫോട്ടോഷൂട്ട്. എസ്തറിർ പങ്കുവെച്ച ചിത്രങ്ങൾക്ക് പുറമേ യാമിയും ചിത്രങ്ങൾ പങ്കുവെച്ചു. സാറയാണ് എസ്തറിന്റെ മേക്കപ്പും ഹെയർ സ്റ്റൈലും ചെയ്തിരിക്കുന്നത്. കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത് ഫാഷൻ ഡിസൈനർ ആയ പാർവതി ആണ്. കോണ്ടിനെന്റൽ റസ്റ്റോറന്റായ ദ ഷാക്ക് ബിസ്ട്രോയിൽ വെച്ചായിരുന്നു ഫോട്ടോഷൂട്ട്.
ബാലതാരമായി സിനിമയിലെത്തിയ എസ്തർ ഇതിനകം നിരവധി സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. ദൃശ്യം സിനിമയിൽ മോഹൻലാലിന്റെ ഇളയ മകളായി എത്തിയ എസ്തർ പ്രേക്ഷകരുടെ മനം കവർന്നു. ദൃശ്യം സിനിമയുടെ തമിഴ്, തെലുങ്ക് പതിപ്പുകളിലും താരം അഭിനയിച്ചിട്ടുണ്ട്. നവംബർ 25ന് ദൃശ്യം തെലുങ്ക് റിലീസ് ആണ്. ആമസോൺ പ്രൈമിലാണ് റിലീസ്.
മലയാളത്തിൽ ദൃശ്യം ടു ആണ് എസ്തർ അനിലിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. 2010ൽ പുറത്തിറങ്ങിയ നല്ലവൻ എന്ന് സിനിമയിൽ ബാലതാരമായാണ് എസ്തറിന്റെ സിനിമ അരങ്ങേറ്റം. ഒരു നാൾ വരും എന്ന മോഹൻലാൽ – ടി കെ രാജീവ് കുമാർ ടീമിന്റെ ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചു. ദൃശ്യത്തിൽ അഭിനയിച്ച എസ്തർ ചിത്രത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളിലും അഭിനയിച്ചു.
View this post on Instagram