ജൂബിലി പിക്ചേഴ്സും പ്രകാശ് മൂവി ടോണും മാരുതി പിക്ചേഴ്സും ചേർന്ന് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എവിടെ.ഹോളിഡേ മൂവീസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.ബോബി സഞ്ജയ് ആണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. ബോബി സഞ്ജയുടെ കഥയ്ക്ക് കൃഷ്ണൻ സിയാണ് തിരക്കഥ രചിക്കുന്നത് .കെ കെ രാജീവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞദിവസം മമ്മൂക്ക നിർവഹിച്ചിരുന്നു .രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവ്വൻ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുമാണ് മമ്മൂക്ക ഓഡിയോ ലോഞ്ചിനായി എത്തിയത്.ചടങ്ങിനിടെയുള്ള മമ്മൂട്ടിയുടെ കിടിലൻ ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.ചിത്രം നിർമിക്കുന്ന ജൂബിലി പിക്ചേഴ്സ്,പ്രേം പ്രകാശ്, മാരുതി പിക്ചേഴ്സ് എന്നിവരുമായി തനിക്കുള്ള സൗഹൃദവും വേദിയിൽ മമ്മൂക്ക പങ്കു വെക്കുകയുണ്ടായി.
ചിത്രത്തിന് നൗഫൽ ശരീഫ് ചായാഗ്രഹണവും ഔസേപ്പച്ചൻ സംഗീതവും നൽകുന്നു.സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു,മനോജ് കെ ജയൻ, പ്രേം പ്രകാശ്, ഷെബിൻ ബെൻസൺ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രം ജൂലൈ അഞ്ചിന് പ്രദർശനത്തിനെത്തും.