തന്റെ ഭർത്താവിനെ കാണാനില്ല എന്ന് പറഞ്ഞുകൊണ്ട് ആശാശരത് സംസാരിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഭർത്താവിനെ കാണാതായിട്ട് 45 ദിവസത്തോളം ആയി എന്നും സാധാരണ എവിടെയെങ്കിലും പോയാൽ അധികം വൈകാതെ തിരിച്ചുവരാറുള്ളതാണെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവർ കട്ടപ്പന പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും വീഡിയോയിൽ ആശ ശരത് പറയുന്നു. വളരെ വേഗത്തിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. ആദ്യമൊക്കെ ആളുകൾ ഞെട്ടലോടെയാണ് ഈ വാർത്ത അറിഞ്ഞതെങ്കിലും വീഡിയോ ഒരു പകുതി കഴിയുമ്പോൾ ആളുകൾക്ക് സംശയം തോന്നി തുടങ്ങും.
തന്റെ ഭർത്താവിന്റെ പേര് സക്കറിയ എന്നാണെന്നും ആളൊരു തബല ആർട്ടിസ്റ്റ് ആണെന്നും വീഡിയോയിൽ പറയുന്നു. അതോടെ അടുത്ത വാചകം എത്തും. ‘എവിടെ’ എന്നതാണ് അറിയാനുള്ളത്. ‘ഉയരെ ‘ എന്ന ചിത്രത്തിനു ശേഷം ബോബി സഞ്ജയ് കഥ ഒരുങ്ങുന്ന ‘എവിടെ ‘ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വീഡിയോ ആയിരുന്നു അത്.ചിത്രത്തിന്റെ വേറിട്ട പ്രൊമോഷൻ ഏറ്റെടുത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഒന്നാകെ. കൃഷ്ണൻ സിയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത് .കെ കെ രാജീവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിന് നൗഫൽ ശരീഫ് ചായാഗ്രഹണവും ഔസേപ്പച്ചൻ സംഗീതവും നൽകുന്നു.സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു,മനോജ് കെ ജയൻ, പ്രേം പ്രകാശ്, ഷെബിൻ ബെൻസൺ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രം നാളെ തീയറ്ററുകളിലെത്തും.