മലയാളത്തിന്റെ പ്രിയ നായിക പ്രയാഗ മാർട്ടിന്റെ വനിതാ ഫിലിം അവാർഡ് 2018 വേദിയിലെ നൃത്തം വൈറൽ ആകുന്നു. ലൈക്കിനെക്കാളും കൂടുതൽ ഡിസ്ലൈക്ക് നേടിയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന ഡാൻസ് ഇപ്പോൾ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. വനിതാ ഫിലിം അവാർഡ് വേദിയിലെ പ്രയാഗയുടെ ഡാൻസ് എക്സ്പ്രെഷന്റെ ഒരു മഴതന്നെയായിരുന്നു.
ബാലതാരമായി സിനിമയിലെത്തി നായികയായി മാറിയ പ്രയാഗ മാർട്ടിൻ മലയാളത്തിലെ പാവ ,ഒരു മുറയിൽ വന്ത് പാർത്തായ, കട്ടപ്പനയിലെ ഋതിക് റോഷൻ, ഫുക്രി ,പോക്കിരി സൈമൺ,രാമലീല എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറി തന്റെതായ സ്ഥാനം സിനിമയിൽ ഉറപ്പിച്ച താരത്തെ ഇപ്പോൾ ട്രോളുകയാണ് സോഷ്യൽ മീഡിയ. തുടക്കം മുതൽ ട്രോളന്മാരുടെ ഇഷ്ട താരമായിരുന്നു പ്രയാഗ.
ഇത്തവണ വനിതാ ഫിലിം അവാർഡ്സിൽ പ്രയാഗ കളിച്ച ഡാൻസ് ആണ് ഒട്ടേറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയത്. പാർവതിക്ക് ശേഷം ലൈകുകളെക്കാൾ ഡിസ്ലൈക്ക് വാങ്ങിയ താരമാകുകയാണ് പ്രയാഗ ഈ .ഡാൻസിലൂടെ. പ്രയാഗയെ കളിയാക്കിയും വിമർശിച്ചും നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. എങ്കിലും സോഷ്യൽ മീഡിയയിൽ തന്റെ ഡാൻസിൽ ഈ രീതിയിയിലുള്ള എക്സ്പ്രെഷൻ എന്തിനുവേണ്ടി ആയിരുന്നു എന്നരീതിയിലുള്ള കമന്റുകളിലും ചോദ്യങ്ങളിലും നിറഞ്ഞ് നിൽക്കുകയാണ് .