കലൂർ ഡെന്നീസ് കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവഹിച്ച ഏഴുപുന്നതരകൻ എന്ന സിനിമയിലെ നായിക അശ്വതി ആയി എത്തിയിരുന്നത് ബോളിവുഡിലെ തിരക്കേറിയ താരമായ നമ്രത ശിരോദ്കർ ആയിരുന്നു. താരം ആദ്യമായും അവസാനമായും അഭിനയിച്ച മലയാള സിനിമ ആയിരുന്നു ഇത്. 14 വർഷങ്ങളായി സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന താരത്തിന്റെ പുത്തൻ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ നമ്രത ഫെമിന മിസ്സ് ഇന്ത്യ യൂണിവേഴ്സ്, ഫെമിന മിസ്സ് ഇന്ത്യ ഏഷ്യ-പെസഫിക്, മിസ്സ്. യൂണിവേഴ്സ്(6ഫൈനലിസ്റ്റ്സ്), മിസ് ഏഷ്യ പസഫിക് ഫസ്റ്റ് റണ്ണറപ്പ് പട്ടങ്ങൾ നേടിയിട്ടുണ്ട്. താരത്തിന്റെ ആദ്യത്തെ ചിത്രം 1998ൽ പുറത്തിറങ്ങിയ ജബ് പ്യാർ കിസി സേ ഹോത്താഹേ ആയിരുന്നു.
2005 ലായിരുന്നു താരത്തിന്റെ വിവാഹം. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും ഇൻസ്റ്റാഗ്രാമിൽ താരം ഏറെ സജീവമാണ്. താരത്തിന്റെ ഭർത്താവായ മഹേഷ് ബാബു അഭിനയിച്ച ചിത്രങ്ങളുടെ പ്രമോഷനുൾ എല്ലാം താരo ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. അതോടൊപ്പം കുടുംബ വിശേഷങ്ങളും താരം പങ്കുവെക്കുന്നുണ്ട്.