പൃഥ്വിരാജ് സുകുമാരൻ നായകനായെത്തിയ ഹിറ്റ് ചിത്രമായിരുന്നു എസ്ര. മലയാളസിനിമയ്ക്ക് പുതിയ ഒരു അനുഭവം നൽകികൊണ്ടായിരുന്നു എസ്ര റിലീസ് ആയത്. ഹൊറർ സിനിമയ്ക്ക് പുതിയ മാനങ്ങൾ ആയിരുന്നു ആ ചിത്രം സമ്മാനിച്ചത്.ജയ് കെ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ 50 കോടിയോളം രൂപ സ്വന്തമാക്കിയിരുന്നു.
ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ. ഇമ്രാൻ ഹാഷ്മിയാണ് പൃഥ്വിരാജിന്റെ കഥാപാത്രമായി എത്തുന്നത്. ജയ് കെ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ ആരംഭിച്ചു.മുംബൈയിലും മൗറീഷ്യസിലും ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. പനോരമ സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. ഇത് രണ്ടാം തവണയാണ് പനോരമ സ്റ്റുഡിയോസ് ഒരു മലയാള ചിത്രം റീമേക്ക് ചെയ്യുന്നത്.
മുൻപ് ദൃശ്യം എന്ന സിനിമ റീമേക്ക് ചെയ്തതും അവരായിരുന്നു. പൃഥ്വിരാജ് നായകനായി എത്തിയ എസ്രയിൽ പ്രിയ ആനന്ദ് ആയിരുന്നു നായിക.ടോവിനോ തോമസ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. E4 എന്റർടെയ്ൻമെന്റ്സാണ് ആണ് ചിത്രം നിർമ്മിച്ചത്.