ഫേസ്ബുക്ക് പോരാളിയായി അറിയപ്പെടുന്ന തൃശൂര്‍ സ്വദേശി ആക്കിലപ്പറമ്ബന്‍ ശ്രദ്ധാകേന്ദ്രമാകുന്നത് നടന് മോഹന്‍ലാലിനെ അടക്കം ആക്ഷേപിച്ച് വിവാദ വീഡിയോകളിലാണ്. എസ് എഫ് ഐയേയും സംഘപരിവാറിനേയുമൊക്കെ എഫ് ബിയിലൂടെ പച്ചത്തെറി വിളിച്ചു. പല സൈബര്‍ ഗുണ്ടകളുമായി ബന്ധവും വന്നു. ഇവരുടെ പ്രിയപ്പെട്ടവനായി ആക്കിലപ്പറമ്പൻ മാറി.
ഈ സൗഹൃദ വലയിത്തിലൂടെ സോഷ്യല്‍ മീഡിയയെ ഉപയോഗിച്ച് വളരാനാഗ്രഹിച്ച നസീഹിനെ ഒടുവില്‍ എക്സൈസുകാര് പിടികൂടിയിരിക്കുന്നു. ബെംഗളൂരുവില്‍ നിന്നു വാങ്ങിയ ഹാഷിഷ് കൊച്ചിയില്‍ ഇടനിലക്കാരനു കൈമാറാന്‍ കൊണ്ടുപോകുമ്ബോഴാണ് ഇയാള്‍ പിടിയിലായത്
ആലുവ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഇകെ റെജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെയും കൂട്ടാളി പി പി നവാസിനെയും പിടികൂടിയത്.
ആലുവയില്‍ നിന്ന് പിടികൂടിയ ഇവരുടെ പക്കല്‍ നിന്നും രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് പിടിച്ചെടുത്തെന്നാണ് എക്സൈസ് സംഘം പറയുന്നത്.