ലോക്ക്ഡൗൺ കാലഘട്ടത്തിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ഒരുക്കിയ സിനിമയാണ് സീ യൂ സൂൺ. പൂർണമായും ഐഫോൺ ഉപയോഗിച്ചാണ് ഈ ചലച്ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയതിനെ തുടർന്ന് ചിത്രത്തിന് വലിയ നിരൂപക പ്രശംസ ലഭിക്കുകയുണ്ടായി. ഇന്ത്യയിലെ രണ്ടാമത്തെ കമ്പ്യൂട്ടർ സ്ക്രീൻ ചലച്ചിത്രമാണ് സീ യൂ സൂൺ. തമിഴ് ചലച്ചിത്രമായ ലെൻസ് ആണ് ഈ വിഭാഗത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം. മഹേഷ് നാരായണൻ സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലർ ചലച്ചിത്രമാണ് സി യു സൂൺ. ഫഹദ് ഫാസിൽ, റോഷൻ മാത്യു, ദർശന രാജേന്ദ്രൻ, സൈജു കുറുപ്പ്, മാല പാർവതി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫഹദ് ഫാസിലും നസ്രിയ നസീമും ചേർന്ന് നിർമ്മിച്ച ഈ ചിത്രം 2020 സെപ്റ്റംബർ 1 ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു.
ചിത്രത്തിന്റെ വരുമാനത്തിൽ നിന്നും പത്ത് ലക്ഷം രൂപ ഫെഫ്കക് കൈമാറിയിരിക്കുകയാണ് ഫഹദും മഹേഷ് നാരായണനും. സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് ഇരുവരും ചേർന്ന് പണം കൈമാറിയത്. ബി ഉണ്ണികൃഷ്ണൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
“സീ യു സൂൺ” എന്ന സിനിമയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്ന് പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി പ്രിയപ്പെട്ട ഫഹദും മഹേഷ് നാരായണനും മാതൃകയായി. വറുതിയുടെ, അതിജീവനത്തിന്റെ ഈ കാലത്ത്, സഹജീവികളായ ചലച്ചിത്ര പ്രവർത്തകരോട് കാട്ടിയ സ്നേഹത്തിനും ഐക്യദാർഡ്യത്തിനും, നന്ദി, സ്നേഹം, സാഹോദര്യം.