പ്രേമം എന്ന സൂപ്പർ ഹിറ്റിന് ശേഷം അൽഫോൻസ് പുത്രന്റെ അടുത്ത ചിത്രമേതെന്ന് കാത്തിരിക്കാൻ മലയാള സിനിമ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഇപ്പോൾ ആ കാത്തിരിപ്പിന് അവസാനം കുറിച്ച് ‘പാട്ട്’ എന്ന പുതിയ അൽഫോൻസ് പുത്രേൻ അന്നൗൻസ് ചെയ്തിരുന്നു. ഫഹദ് ഫാസിൽ ആണ് നായകൻ. ഇപ്പോഴിതാ ചിത്രത്തിൽ നായികയായി എത്തുന്നത് ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ.
സക്കറിയ തോമസ്, ആൽവിൻ ആന്റണി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആനന്ദ് സി ചന്ദ്രനാണ്. ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും കമ്പോസിങ്ങും സംവിധായകൻ തന്നെയാണ് നിർവഹിക്കുന്നത്. ലോക സിനിമ ചരിത്രത്തിൽ തന്നെ പുതുമയൊന്നും ഇല്ലാത്ത മൂന്നാമത്തെ മലയാള ചലച്ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിലെ മറ്റു അഭിനേതാക്കളുടെ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അൽഫോൻസ് പുത്രേൻ വ്യക്തമാക്കി.