സൗബിൻ ഷാഹിർ , സൂരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എം സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “വികൃതി”യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഫഹദ് ഫാസിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ ഡി ശ്രീകുമാർ,ഗണേഷ് മേനോൻ,ലക്ഷ്മി വാര്യർ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ബാബുരാജ്, ഭഗത് മാനുവൽ, സുധി കോപ്പ, ഇർഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, മേഘനാഥൻ, മാമുക്കോയ, പുതുമുഖ നായിക വിൻസി, സുരഭി ലക്ഷ്മി, മറീന മെെക്കിൾ തുടങ്ങിയവരും അഭിനയിക്കുന്നു. അജീഷ് പി തോമസ്സ് കഥ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവ്വഹിക്കുന്നു.
ചിത്രത്തിന്റെ സംഭാഷണം ജോസഫ് വിജീഷ്,സനൂപ് എന്നിവർ എഴുതുന്നു.സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നിഖിൽ രാജീവ്, ഷിഫിൽ, പ്രൊഡക്ഷൻ കൺട്രോളർ-എ ഡി ശ്രീകുമാർ, കല-സുജിത്ത് രാഘവ്, മേക്കപ്പ്-അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-നന്ദു ഗോപാലകൃഷ്ണൻ, പരസ്യക്കല-ഓൾഡ് മോക്സ്, എഡിറ്റർ-ആയൂബ് ഖാൻ, ക്രീയേറ്റീവ് കോൺട്രിബൂഷൻ – സൈലെക്സ് എബ്രഹാം, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രതീഷ് കുമാർ, അസോസിയേറ്റ് ഡയറക്ടർ-അനീഷ് ജോർജ്ജ്, അസിസ്റ്റന്റ് ഡയറക്ടർ-ബിനു നാരായണൻ, അജിത്, ജിതിൻ, ഫിനാൻസ് കൺട്രോളർ-ശങ്കരൻ നമ്പൂതിരി, പ്രൊഡക്ഷൻ മാനേജർ-എബി, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-കണ്ണൻ, വിതരണം-സെഞ്ച്വറി റിലീസ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.