സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധായകനാകുന്നു.അഖിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ആണ് നായകനായി എത്തുന്നത്.ചിത്രത്തിൽ ഫഹദിന്റെ നായികയായി എത്തുന്നത് പുതുമുഖമായിരിക്കും.ഗോവയിലും മുംബൈയിലും കേരളത്തിലുമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.ജനുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കും.
ജസ്റ്റിൻ പ്രഭാകർ ആണ് സംഗീതം.സേതു മണ്ണാർക്കാട് ചിത്രം നിർമ്മിക്കും.മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.അഖിലിന്റെ ഇരട്ട സഹോദരൻ അനൂപ് സംവിധാനം ചെയ്യുന്ന ചിത്രം ഇതിനിടെ അടുത്ത മാസം ആരംഭിക്കാൻ ഇരിക്കുകയാണ് .ദുൽഖർ ആണ് ചിത്രം നിർമ്മിക്കുന്നത്.