ഫഹദ് ഫാസിലിനെ നായകനാക്കി ഫാസിൽ പുതിയ ചിത്രം നിർമ്മിക്കുന്നു, മലയൻ കുഞ്ഞ് എന്നാണ് ചിത്രത്തിന്റെ പേര്, സജിമോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്, അച്ഛനും സംവിധായകനുമായ ഫാസിലിനൊപ്പമുള്ള പുതിയ ചിത്രം പ്രഖ്യാപിച്ച് നടന് ഫഹദ് ഫാസില്‍.
ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പുതിയ സിനിമ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. മഹേഷ് നാരായണന്- ഫഹദ് കൂട്ടുകെട്ടിലുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തമാസം ആരംഭിച്ചേക്കും. നിരവധി പേരാണ് പുതിയ സിനിമയ്ക്ക് ആശംസയുമായെത്തിയിരിക്കുന്നത്.
ഫഹദ് നായകനായ കൈയെത്തും ദൂരത്ത് സംവിധാനം ചെയ്ത് നിർമ്മിച്ചത് ഫാസിൽ ആയിരുന്നു, പിന്നീട് 8 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. എഡിറ്റിംഗ് സംവിധാനം തുടങ്ങി എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച മഹേഷ് നാരായൺ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹൻ. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ജോജിയുടെ ചിത്രീകരണത്തിന് ശേഷമായിരിക്കും ഈ ചിത്രം ആരംഭിക്കുന്നത്. സംഗീതം സുഷിന് ശ്യാം, ആർട്ട് ജ്യോതിഷ് ശങ്കർ