ഫഹദിന്റെ നായികയായി സായി പല്ലവിയെത്തുന്ന പുതിയ ചിത്രം അതിരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ പുറത്തിറക്കി. വിവേക് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പി എഫ് മാത്യൂസാണ്. സെഞ്ച്വറി ഇൻവെസ്റ്റ്മെൻറ്സ് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനു മൂത്തേടത്തും സംഗീത സംവിധാനം പി എസ് ജയഹരിയുമാണ്. സെഞ്ചുറിയുടെ നിർമാണ ലോകത്തേക്കുള്ള തിരിച്ചു വരവും കൂടിയാണ് ഈ ചിത്രം. ഏപ്രിൽ മാസം ചിത്രം തീയറ്ററുകളിൽ എത്തും. ഫഹദ് ഫാസിൽ വേറിട്ടൊരു കഥാപാത്രവുമായി എത്തിയ കുമ്പളങ്ങി നൈറ്റ്സ് വിജയകരമായി പ്രദർശനം തുടരുകയാണ്. അതെ സമയം സായി പല്ലവി നായികയായി എത്തിയ ധനുഷ് ചിത്രം മാരി 2ഉം മികച്ച വിജയമാണ് തീയറ്ററുകളിൽ നിന്നും നേടിയത്.
![Athiran First Look Poster](https://i0.wp.com/cinemadaddy.com/wp-content/uploads/2019/02/Athiran-First-Look-Poster.jpeg?resize=788%2C1150&ssl=1)