വേലയ്കാരൻ എന്ന ശിവകാർത്തിയേകൻ ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയനടൻ ഫഹദ് ഫാസിൽ തമിഴ് സിനിമയിൽ അരങ്ങേറിയത്. അതിന് ശേഷം ഇപ്പോൾ രജനിയുടെ കൂടെ അടുത്ത സിനിമയിൽ ഫഹദ് ഉണ്ടായേക്കും എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.
എന്നാൽ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സൂപ്പര്‍താരം രജനീകാന്തിനൊപ്പം ഫഹദ് ഫാസില്‍ അഭിനയിക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ക്ക് ഇപ്പോൾ വിരമമായിരിക്കുകയാണ്. ചിത്രത്തില്‍ ഫഹദ് അഭിനയിക്കുന്നില്ലെന്ന് സംവിധായകന് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. രജനിയുടെ സുഹൃത്തിന്റെ വേഷത്തില്‍ ഫഹദ് അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണ് സംവിധായകന് കാര്‍ത്തിക് സുബ്ബരാജ് അറിയിച്ചത്. പുതിയ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
വിജയ് സേതുപതി ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷം ചെയ്യുന്നു. സിമ്രാന്, മേഘ ആകാശ്, ബോബി സിന്‍ഹ, സനത് റെഡ്ഡി എന്നിവരാണ് മറ്റു താരങ്ങള്‍.
സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്.