കന്നഡ നടൻ ചിരഞ്ജീവി സർജയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് സിനിമാലോകവും മേഘ്നരാജും മുക്തമായിട്ടില്ല. പെട്ടെന്നാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു യാത്രയായത്. ഭർത്താവിന്റെ മരണത്തിനു മുൻപിൽ പൊട്ടിക്കരഞ്ഞ് നിൽക്കുന്ന മേഘനരാജ് എല്ലാവരുടെയും മനസ്സുകളിൽ നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ചയായിരുന്നു. ഒരു കുഞ്ഞ് ജനിക്കാൻ ഇരിക്കെയാണ് ഈ മരണം സംഭവിച്ചത്. കഴിഞ്ഞദിവസം മേഘ്ന ഒരു ആൺകുഞ്ഞിന് ജന്മം നൽകി.
ബംഗളൂരുവിലെ ഒരു ആശുപത്രിയിൽ വച്ചാണ് മേഘ്ന കുഞ്ഞിന് ജന്മം നൽകിയത്. മേഘ്നയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നസ്രിയ. നസ്രിയയും ഫഹദ് ഫാസിലും മേഘ്നയെ ആശുപത്രിയിലെത്തിച്ച് സന്ദർശിച്ചിരുന്നു. സന്ദർശിച്ചതിനു ശേഷം ഇരുവരും അവരോടൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു.