മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരജോഡികളാണ് ഫഹദും നസ്രിയയും. അഞ്ജലി മേനോന് സംവിധാനം ചെയ്ത ബാഗ്ലൂര് ഡെയ്സിന്റെ ഷൂട്ടിനിടയിലാണ് ഫഹദും നസ്രിയയും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹിതരായതും. പ്രണയകാലത്തെക്കുറിച്ച് ഫഹദ് ഒരഭിമുഖത്തില്‍ സംസാരിച്ചതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഫഹദിന്റെ വാക്കുകള്‍ ഇങ്ങനെ.
‘ബാംഗ്ലൂര്‍ ഡേയ്സിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ ഞങ്ങള്‍ പരസ്പരം നോക്കിയിരിക്കാനൊക്കെ തുടങ്ങി. പുറത്ത് ലൈറ്റപ്പ് നടക്കുമ്പോള്‍ ഞാനും നസ്രിയയും മാത്രമായിരുന്നു മുറിയില്‍. ഇടയ്ക്ക് നസ്രിയ എന്റെ അടുത്തുവന്നിട്ട്, എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു.’
വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന നസ്രിയ ‘കൂടെ’യിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി. അഞ്ജലി മേനോന് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ അഭിനയിച്ചത്. ട്രാന്‍സിലും നസ്രിയ അഭിനയിച്ചിരുന്നു. ‘മണിയറയിലെ അശോകന്’ എന്ന ചിത്രത്തിലും നസ്രിയ അതിഥി വേഷത്തിലെത്തി.
മാത്രമല്ല തെലുങ്കിലും നസ്രിയ അഭിനയിച്ചു. ‘എന്റെ സുന്ദരിനികി’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന് നാനിയാണ്.