ഫഹദ് ഫാസിൽ നസ്രിയ താരജോഡികൾ പുതിയ വണ്ടി സ്വന്തമാക്കിയിരിക്കുകയാണ്. പോർഷയുടെ നിരയിലെ ഏറ്റവും സ്റ്റൈലിഷ് വാഹനം, കരേര എസിന്റെ പൈതൺ ഗ്രീൻ എന്ന പ്രത്യേക നിറത്തിലുള്ള വാഹനമാണ് താരം സ്വന്തമാക്കിയത്. നിലവിൽ ഈ നിറത്തിൽ ഇന്ത്യയിൽ ഈ വാഹനം മാത്രമേ ഉള്ളൂ എന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫഹദും നസ്രിയയും ചേർന്നാണ് ഈ വാഹനം സ്വീകരിച്ചത്. ഏകദേശം 1.90 കോടി രൂപ എക്സ്ഷോറൂം വില വരുന്ന വാഹനത്തിൽ ഉപഭോക്താവിന്റെ ആവശ്യത്തിന് അനുസരിച്ച് ധാരാളം കസ്റ്റമൈസേഷനും വരുത്താൻ സാധിക്കും.
2981 സിസി എൻജിൻ ഉപയോഗിക്കുന്ന കാറിന് 450 പിഎസ് കരുത്തുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 3.7 സെക്കന്റ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയർന്ന വേഗം 308 കീലോമീറ്ററാണ്. വളരെ വേഗത്തിലാണ് ഈ താര ജോഡികളുടെ പുതിയ സന്തോഷവാർത്ത ആരാധകർ ഏറ്റെടുത്തത്.