ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണും ഒന്നിച്ച ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ചലച്ചിത്രമാണ് ടേക്ക് ഓഫ്. ഇറാഖ് യുദ്ധകാലത്ത് ബന്ദികളായി അകപ്പെട്ട ഇന്ത്യൻ നേഴ്സുമാരെ രക്ഷപ്പെടുത്തിയ കഥ പറഞ്ഞ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. എഡിറ്ററായ മഹേഷ് നാരായണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രവും ഇതു തന്നെ. ഫഹദ് ഫാസിലിനെയും നിമിഷ സജയനെയും കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് മാലിക് .
എന്നാൽ മാലിക്കിന് മുൻപ് പുതിയൊരു ചിത്രവുമായി ഈ കൂട്ടുകെട്ട് വീണ്ടും എത്തുകയാണ്. സീ യൂ സൂൺ എന്നാണ് ചിത്രത്തിന്റെ പേര്. ഫഹദിനെ കൂടാതെ റോഷൻ മാത്യു, ദർശനം രാജേന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം സെപ്റ്റംബർ ഒന്നാം തീയതി ആമസോൺ പ്രൈം വഴി റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയ്ലർ ഉടൻ പുറത്ത് വിടും. ഗോപി സുന്ദർ ആണ് സംഗീതം. പൂർണ്ണമായും ഐഫോണിൽ ആണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.
#CUSoonOnPrime premiering on September 1 👨💻@maheshNrayan #Fahadhfaasil @roshanmathew22 #DarshanaRajendran #SabinUralikandi @GopiSundarOffl @kunal_rajan @_VishnuGovind pic.twitter.com/LqgS0NIC8K
— amazon prime video IN (@PrimeVideoIN) August 21, 2020