മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി നിൽക്കുന്ന താരമാണ് നടി ഷാലു കുര്യൻ. വില്ലത്തിയായും കോമഡി താരമായും തിളങ്ങുന്ന ശാലു ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വച്ച വീഡിയോയാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ തന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നുവെന്നാണ് വീഡിയോയിലൂടെ ഷാലു പറഞ്ഞത്. വ്യാജ അക്കൗണ്ടിന്റെ ലിങ്കും നടി പങ്കുവെച്ചിട്ടുണ്ട്. തന്റെ ചിത്രങ്ങള്‍ അടക്കം ഈ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ടെന്നും മോശം ചാറ്റ് ശ്രദ്ധയില്‍പ്പെട്ടവര്‍ സ്ക്രീന്‍ഷോട്ടുകള്‍ എടുത്ത് തനിക്ക് അയച്ചുതന്നുവെന്നും ശാലു പറയുന്നു. ജിന്‍സി എന്ന പേരിലുള്ള ഐഡിയില്‍ നിന്നാണ് അശ്ലീല ചാറ്റുകള്‍ നടക്കുന്നത് എന്ന് ശാലു പറയുന്നു. ഇക്കാര്യം സൂചിപ്പിച്ച് സൈബര്‍ സെല്ലിനും പൊലീസിനും നടി പരാതി നല്‍കിയിരുന്നു. ഇപ്പോൾ അങ്ങനെ ഒരു അക്കൗണ്ട് തന്നെ നിലവിലില്ല. പരാതി കൊടുത്തതിന്റെയും ആരാധകർ റിപ്പോർട്ട് അടിച്ചതിൻെറയും ഭാഗമായിട്ടാണ് അക്കൗണ്ട് ഇല്ലാതായത്.
View this post on Instagram
View this post on Instagram