നയൻതാരയ്ക്ക് കൊവിഡ് രോഗം ആണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനോട് ഇപ്പോൾ പ്രതികരിക്കുകയാണ് താരവും വിഘ്നേശും. വളരെ രസകരമായ രീതിയിലാണ് ഇരുവരും പ്രതികരിച്ചത്. ഇതൊക്കെ മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയകളുടെയും അബദ്ധധാരണകൾ മാത്രമാണെന്ന് വിഗ്നേഷ് പറയുന്നു. ഫേസ്ആപ്പ് വഴി കുട്ടികളുടെ മുഖത്തിനു സമാനമായ വിഡിയോയുമായാണ് വിഘ്നേശ് ശിവനും നയൻതാരയും വാർത്തയോട് പ്രതികരിച്ചത്. ഈ വിഡിയോയിൽ കാണുന്ന അതേ ചിരിയോടെയാണ് വാർത്ത നേരിട്ടതെന്നും വിഘ്നേശ് പറഞ്ഞു.
നയൻതാരയെ കൊവിഡ് ലക്ഷണങ്ങൾ ഓടുകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു ഒരു തമിഴ് പത്രത്തിൽ വന്ന വാർത്ത. നയന്‍താരയെ നായികയാക്കി വിഘ്നേശ് സംവിധാനം ചെയ്യുന്ന ‘കാതു വാകുല രണ്ടു കാതല്‍’ എന്ന ചിത്രവുമായി തിരക്കിലാണ് ഇരുവരും. ഇത്തരത്തിലുള്ള തമാശകൾ എല്ലാം തമാശയായി തന്നെ കാണുവാൻ ഉള്ള കരുത്തും അനുഗ്രഹവും ദൈവം തങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും ഇരുവരും പറയുന്നു.
…. And that’s how we see the news about us , the dear corona & ur wonderful designs with dead images of us 😅😅 !!
Hi 👋 we are alive , healthy and happy😇
God has given us enough strength & happiness to see the imagination of all you jokers and your silly jokes 😇🧚♂️🧚♂️🥳🥳 pic.twitter.com/1J9cdmVXv6
— Vignesh Shivan (@VigneshShivN) June 21, 2020