ലോകത്തൊട്ടാകെ കൊറോണാ ഭീതിയില്‍ ജാഗ്രത പുലര്‍ത്തുമ്പോള്‍ പലതരം വ്യാജപ്രചരണങ്ങള്‍ ആണ് സോഷ്യല്‍ മീഡിയ വഴി ഉയരുന്നത്. ഇപ്പോഴിതാ കോറോണയെ പേടിക്കേണ്ട എന്ന വ്യാജ പ്രചരണം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിലായിരിക്കുകയാണ്. മദ്യത്തില്‍ തേന്‍ ഒഴിച്ച് കുടിച്ചാല്‍ വൈറസിനെ തടയാം എന്നാണ് തിരുവനന്തപുരം സ്വദേശിയായ മുകേഷഅ വീഡിയോയില്‍ പറഞ്ഞത്. അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിട്ടുണ്ട്. മദ്യത്തില്‍ തേനും നാരങ്ങയും ചേര്‍ത്ത് കഴിച്ചാല്‍ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് വീഡിയോയില്‍ പറയുന്നത് , ഈ രീതിയില്‍ ഒരു മാസം മുമ്പ് ഒരു വീഡിയോ ചെയ്തിരുന്നു എന്നും അത് ആരോ എഡിറ്റ് ചെയ്ത് ്ഇങനെ ആക്കിയതാണെന്നും അദ്ദേഹം പറയുന്നു
സര്‍ക്കാസം എന്ന രീതിയില്‍ ഒരു മാസം മുമ്പ് ചെയ്ത വീഡിയോ മറ്റാരോ ഇത്തരത്തില്‍ പ്രചരിപ്പിച്ചതാണെന്നും മുകേഷ് എം നായര്‍ പ്രതികരിച്ചു. ഏത് കൊറോണ വന്നാലും ഇവന് അകത്തായാല്‍ ഓടും എന്ന് തമാശയായി പറഞ്ഞതാണെന്നും ഒരിക്കലും ഇത് വ്യാജപ്രചരണം അല്ലെന്നും മുകേഷ് വ്യക്തമാക്കി. അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാവുകയായിരുന്നുവെന്നുംവാര്ത്ത പുറത്ത് വരുന്നത് പലതരത്തിലാണെന്നും മുകേഷ് തുറന്നു പറഞ്ഞു.