ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ പ്രിയദർശൻ ഒരുക്കുന്ന മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഏവരും കാത്തിരിക്കുന്ന ഒരു ചിത്രമാണ്. പ്രേക്ഷകരുടെ ആകാംക്ഷകൾക്ക് അറുതി വരുത്തി ചിത്രം 2020 മാർച്ച് 26ന് മലയാള സിനിമ ഇന്നേ വരെ കണ്ടിട്ടുള്ള ഏറ്റവും വലിയ റിലീസായി തീയറ്ററുകളിൽ എത്തുകയാണ്. മോഹൻലാലിനെ കൂടാതെ പ്രണവ് മോഹൻലാൽ, മധു, പ്രഭു, അർജുൻ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ഹരീഷ് പേരാടി എന്നിവരും ഈ ചിത്രത്തിൽ ഉണ്ടാകും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഡോക്ടർ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ സഹനിർമാതാക്കളാണ്.
നാനൂറിലേറെ ഫാൻസ് ഷോകളാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചെന്ന വ്യാജ ട്വീറ്റുകൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുകയാണ്. ഫോറം കേരളം, ഫ്രൈഡേ മാറ്റിനി, ശ്രീധർ പിള്ളൈ തുടങ്ങിയ അക്കൗണ്ടുകളുടെ വ്യാജ ട്വീറ്റുകളാണ് പുറത്തിറങ്ങിയത്. എന്നാൽ ഒറിജിനൽ അക്കൗണ്ടുകൾ തന്നെ വ്യാജ ട്വീറ്റുകളിലെ തെറ്റ് കണ്ടെത്തിയിരിക്കുകയാണ്. ഫ്രൈഡേ മാറ്റിനിയിലെ ഫേക്ക് ട്വീറ്റിൽ മാറ്റിനി എന്ന വാക്കിന് അണ്ടർലൈൻ ഇല്ല. അതോടൊപ്പം ഫോറം കേരളത്തിന് ബ്ലൂ ടിക്ക് ഇല്ല.
Good Editing ! But the fact is that there is no underline under Matinee😁 Do ur work properly. pic.twitter.com/YPxpQhyum9
— Friday Matinee (@VRFridayMatinee) February 18, 2020
How we wish we would have that blue tick 😁
Beware of imitations 😉 Be original pic.twitter.com/whYaC1Q03F
— Forum Keralam (FK) (@Forumkeralam1) February 18, 2020