ബോളിവുഡ് നടി സോനം കപൂര്‍ കഴിഞ്ഞ ദിവസമാണ് തന്റെ മുപ്പത്തിനാലാം പിറന്നാള്‍ ആഘോഷിച്ചത്. താരസമ്ബന്നമായിരുന്നു സോനത്തിന്റെ ജന്മദിനാഘോഷ പരിപാടികള്‍. സോനം അണിയുന്ന വസ്ത്രങ്ങള്‍ക്ക് ആരാധകരേറെയാണ്. എന്നാല്‍ എല്ലാവരെയും അമ്ബരിപ്പിച്ച് വളരെ സിംപിളായ മെറ്റാലിക് സ്കേര്‍ട്ടും വെള്ള ഷര്‍ട്ടുമണിഞ്ഞാണ് സോനം വേദിയിലെത്തിയത്.
ഏകദേശം ഒന്നര ലക്ഷം രൂപയാണ് സോനം അണിഞ്ഞ വസ്ത്രത്തിന്റെ വില. സ്കേര്‍ട്ടിന് ഏകദേശം 1713 ഡോളര്‍ (ഏകദേശം 118920 ഇന്ത്യന്‍ രൂപ). ഷര്‍ട്ടിന് 486 ഡോളര്‍ (ഏകദേശം 33740) രൂപയുമാണ് വില. ഗോള്‍ഡ് ചോക്കറും ബല്ലേറിനാസുമാണ് താരം അണിഞ്ഞ ആഭരണങ്ങള്‍. എന്നാല്‍ ഒന്നര ലക്ഷം രൂപയക്കുള്ള മതിപ്പൊന്നും സോനം അണിഞ്ഞ ഡ്രസിനിലായിരുന്നു എന്നാണ് ആരാധകർ പറയുന്നത്.
അര്ജുന് കപൂര്‍, മലൈക അറോറ, ജാന്‍വി കപൂര്‍, കരിഷ്മ കപൂര്‍ തുടങ്ങി സോനത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെല്ലാം തന്നെ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.