ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് മലയാളം സീസണ് ഫോറില്‍ സംഭവ ബഹുലമായ രംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. വീക്കിലി ടാസ്കില് റിയാസിനെ കൈയേറ്റംചെയ്ത റോബിനെ ബിഗ്ബോസ് കഴിഞ്ഞ ദിവസം പുറത്താക്കി. റോബിന്റെ ആരാധകനെ ഞെട്ടിക്കുന്നതായിരുന്നു ഈ സംഭവം. ബിഗ് ബോസില്‍ നിന്ന് പുറത്തേക്കുവന്ന റോബിനെ സ്വീകരിക്കാന്‍ കാസര്‍ഗോഡ് നിന്ന് വരെ ആരാധകരെത്തി. വൈകാരികമായാണ് പലരും പ്രതികരിച്ചത്.
റോബിന്റെ തിരച്ചുവരവ് ശനിയാഴ്ച ഉണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ സീക്രെട് റൂമില്‍ നിന്ന് മോഹന്‍ലാല്‍ റോബിനെ സ്റ്റേജിലേക്ക് വിളിച്ചു പുറത്താക്കുകയായിരുന്നു. ഷോയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വ്യക്തി റോബിന് ആയിരുന്നു. അതുകൊണ്ടുതന്നെ റോബിന് ഷോയില്‍ നിന്ന് പുറത്താകുമ്പോള്‍ പലരും ബിഗ് ബോസ് കാണുന്നത് അവസാനിപ്പിക്കും എന്നാണ് പലരും പറയുന്നത്.
റോബിനെ തിരിച്ചു വീട്ടിലേക്ക് പ്രവേശിക്കുമെന്ന് ഉറപ്പായപ്പോഴാണ് ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥി ജാസ്മിന് എം മൂസ ഷോ ക്വിറ്റ് ചെയ്തത്. വീക്കിലി ടാസ്കിനിടയില് നടന്ന അപ്രതീക്ഷിതമായ സംഭവങ്ങളാണ് ഇതിനെല്ലാം കാരണമായത്. റിയാസിന്റെ കൈയില്‍ നിന്ന് മാന്ത്രിക ലോക്കറ്റ് റോബിന് മോഷ്ടിച്ചു ബാത്റൂമില്‍ കയറിയിരുന്നു. പുറത്തു വരാന്‍ വേണ്ടി ജാസ്മിന് വിഷ സ്പ്രേ അടിച്ചു. ശ്വാസം മുട്ടിയ റോബിന് പുറത്തുവന്നതോടെ റിയാസ് തടഞ്ഞുനിര്‍ത്തി. പിന്നാലെ റോബിന് റിയാസിന്റെ മുഖത്തടിച്ചു. തുടര്‍ന്നാണ് റോബിനെ സീക്രട്ട് റൂമിലേക്ക് ബിഗ് ബോസ് വിളിച്ചത്. ജാസ്മിന് പുറത്തുപോയതിന് പിന്നാലെ റോബിനെ പുറത്താക്കുകയായിരുന്നു.