2019 മലയാള സിനിമയെ സംബന്ധിച്ച് ഒരു മികച്ച വര്‍ഷമാണ്. ഒരു പിട മികച്ച ചിത്രങ്ങളാണ് ഈ വര്‍ഷം തുടക്കത്തില്‍ തന്നെ പുറത്തിറങ്ങിയത്. അതുപോലെ തന്നെ താരങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖ താരങ്ങള്‍ പോലും മികച്ച പ്രകടനമാണ് കാഴ്ച വയ്ച്ചത്. ആസിഫ് അലി ആദ്യമായി വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു കക്ഷി അമ്മിണി പിളള. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.
കക്ഷി അമ്മിണിപ്പിളളയില്‍ ഏറ്റവും പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു കാന്തി ശിവദാസന്‍ എന്ന കഥാപത്രം. ഫറ ഷിബ് ല എന്ന പെണ്‍കുട്ടിയായിരുന്നു കാന്തിയായി എത്തിയത്. താരം അഏമിതമായി ശരീര ഭാരം കൂട്ടിയതും കാന്തിയായിട്ടുള്ള മേക്കോവറുമെല്ലാം ചര്‍ച്ച വിഷയമായിരുന്നു. സിനിമ ജീവിതം മാറ്റി മറിക്കും. കക്ഷി അമ്മിണിപ്പിള്ള എന്ന ഒറ്റ ചിത്രത്തിലൂടെ ഷിബ് ലയുടെ നഷ്ടപ്പെട്ടു പോയ ഒരു സന്തോഷം തിരികെ കൊടുത്തിരിക്കുകയാണ്. മനോരമ ഡോട്കോമിന് നല്കിയ അഭിമുഖത്തിലാണ് തിരികെ കിട്ടിയ ആ വലിയ സന്തോഷത്തിനെ കുറിച്ച് ഷിബ്സ മനസ് തുറന്നിരിക്കുന്നത്.
വീട്ടുകാരുമായുള്ള പിണക്കം മലപ്പുറം സ്വദേശിയായ താന്‍. വീട്ടുകാരുടെ അനുവാദമില്ലാതെ അന്യമതത്തില്‍പ്പെട്ട ഒരാളെ വിവാഹം ചെയ്തു. ഇതോടെ വീട്ടില്‍ ചെറിയ പ്രശ്നം ഉണ്ടായി. എന്റെ കുടുംബത്തിന്റെ കാഴ്ചപ്പാടിന് വിപരീതമായിരുന്നു എന്റെ തീരുമാനം. എന്നാല്‍ അവര്‍ എന്നെ ഒരു തരത്തിലും ബുദ്ധിമുട്ടിച്ചിരുന്നില്ല. പക്ഷെ പിന്നീട് എന്നെ കുടുംബത്തിലേയ്ക്ക് ഉള്‍ക്കൊളളനും അവര്‍ തയ്യാറായിരുന്നില്ല