കഥാപാത്രങ്ങള്‍ക്ക് വേണ്ടി താരങ്ങള്‍ സ്വന്തം ശരീരം മാറ്റിയെടുക്കാറുണ്ട്. മലയാളത്തിലും തമിഴ്- ഹിന്ദി ഇന്‍ഡസ്ട്രിയിലുമെല്ലാം ഇങ്ങനെയുള്ള മേക്കോവറുകള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഹോളിവുഡിനോട് കിട പിടിക്കുന്ന മേക്കോവറുകള്‍ ഇന്ത്യന്‍ സിനിമകളില്‍ അപൂര്‍വ്വമാണ്.
View this post on Instagram
അത്തരത്തിലുള്ളൊരു മേക്കോവര്‍ എന്ന് പറയാവുന്നതാണ് ‘തൂഫാന്’ എന്ന തന്റെ പുതിയ ഹിന്ദി ചിത്രത്തിന് വേണ്ടി ഫര്ഹാന് അക്തര്‍ നടത്തിയത്. ചിത്രത്തില്‍ ബോക്സിംഗ് താരമായി വേഷമിടുന്ന ഫര്ഹാന് 18 മാസത്തിനുള്ളിലാണ് മൂന്ന് ലുക്കിലേക്ക് മാറിയാണ് ഞെട്ടിച്ചത്.
ആദ്യം 69 കിലോഗ്രാം തൂക്കത്തിലേക്ക്. രണ്ടാം ഘട്ടത്തില്‍ 85 കിലോഗ്രാം തൂക്കാം. മൂന്നാമതായി 76 കിലോയിലേക്ക്. ഒന്നിലധികം പരിശീലകരുടെ മേല്‍നോട്ടത്തില്‍ കഠിനമായ പരിശ്രമത്തിലൂടെയാണ് ഫര്ഹാന് ഈ നേട്ടം കൈവരിച്ചത്.
ചിത്രം റിലീസായതോടെ തന്റെ മേക്കോവറുകളുടെ ചിത്രം ഫര്ഹാന് തന്നെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഏറെ പണിപ്പെട്ടാണ് താന്‍ കഥാപാത്രത്തിന് വേണ്ടി 18 മാസത്തിനുള്ളില്‍ രൂപം മാറ്റിയെടുത്തതെന്നും ഇതിന് നന്ദി അറിയിക്കുന്നത് പരിശീലകര്ക്കാണെന്നും ഫര്ഹാന് പറയുന്നു.
താരത്തിന് അഭിനന്ദനമറിയിച്ച് പ്രമുഖരടക്കുമുള്ളവര് ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഫിറ്റ്നസിന്റെ തലതൊട്ടപ്പനായ ഹൃത്വിക് റോഷന് പോലും ഫര്‍ഹാന്റെ പ്രയത്നത്തില്‍ അമ്പരന്നിരിക്കുകയാണ്. 69ല്‍ നിന്നും 85ലേക്കോ, അവിശ്വസനീയം എന്നാണ് ഹൃത്വിക്കിന്റെ കമന്റ്.