മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. വിവാഹത്തിന് ശേഷം നസ്രിയ അഭിനയ ജീവിതത്തിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തു എങ്കിലും പിന്നീട് ട്രാൻസ് എന്ന ചിത്രത്തിലൂടെ മികച്ച തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഫഹദിന്റെ സഹോദരന് ഫര്ഹാന് ഫാസിൽ പങ്കു വെച്ചിരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
‘ചിൻ അപ്, ചിൻ ഡൗൺ, ഒരു പൊടിക്ക് ഡൗൺ, ഐസ് ഓപ്പൺ……സ്മൈൽ’… മഹേഷിന്റെ പ്രതികാരം എന്ന ഫഹദ് ഫാസിൽ നായകനായെത്തിയ ചിത്രത്തിലെ ഈ ഡയലോഗ് മലയാളികൾക്ക് സുപരിചിതമാണ്. മഹേഷ് ഭാവനയായി ഫഹദ് ഫാസില്‍, മോഡലായി നസ്രിയയും എത്തിയ ഒരു ചിത്രമാണ് ഫഹദ് ഫാസിലിന്റെ അനിയൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. നസ്രിയയുടെ ഫോട്ടോ എടുക്കുവാൻ ശ്രമിക്കുന്ന ഫഹദ് ഫാസിലിനെ ആണ് ചിത്രത്തിൽ കാണുവാൻ സാധിക്കുന്നത്.
നസ്രിയയുടെ പ്രിയപ്പെട്ട വളര്‍ത്തു നായ ഓറിയോയും കൂടെയുണ്ട്. മഹേഷ് ഭാവനയുടെ ഫോട്ടോഗ്രഫി കഴിവ് ആണ് ഇനി കാണാൻ പോകുന്നതെന്നാണ് ചിത്രത്തിനു വരുന്ന കമന്റുകൾ. ഷാനു (ഫഹദ്), നസ്രിയയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്ന ഫോട്ടോയുടെ ഫോട്ടോയാണ് താൻ പങ്കുവച്ചതെന്ന് ചിത്രത്തിന് അടിക്കുറിപ്പായി ഫര്ഹാൻ കുറിച്ചു. കുറച്ച് പഴയ ഫോട്ടോയാണിതെന്നും താരം പറയുന്നു.