മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ മോഹൻലാൽ അവതരിപ്പിച്ച നരേന്ദ്രൻ എന്ന കഥാപാത്രം എന്നെ അത്ഭുതപ്പെടുത്തിയില്ലെന്നും എന്നാൽ കുമ്പളങ്ങി നൈറ്റ്സിലെ ഫഹദ് അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രം തന്നെ അത്ഭുതപ്പെടുത്തിയെന്നുമാണ് സംവിധായകൻ ഫാസിൽ ഇപ്പോൾ പറഞ്ഞത്. ഫാസിലിന്റെ വാക്കുകൾ ഇങ്ങനെ, ഒരുപക്ഷെ മഞ്ഞിൽ വിരിഞ്ഞ പൂവിലെ നരേന്ദ്രൻ എന്ന കഥാപാത്രത്തെ ഞാൻ തന്നെ സൃഷ്ട്ടിച്ചത് കൊണ്ടാകും ആ കഥാപാത്രം എന്നെ അത്ഭുതപ്പെടുത്തിരുന്നത്. എന്നാൽ ആ കഥാപാത്രം മറ്റുള്ളവരെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാകും.
എന്നാൽ കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി എന്ന കഥാപാത്രം എന്നെ തീര്‍ച്ചയായും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആ വേഷം ഫഹദ് വളരെ നന്നായി ചെയ്തിതു. കാരണം ആ കഥാപാത്രം നിറഞ്ഞുനിന്നത് ആ ചിരിയിലാണ്. ആ ചിരി നിഗൂഢത നിറഞ്ഞു നില്‍ക്കുന്നതായിരുന്നല്ലോ. അതെന്നെ വലിയ രീതിയിൽ അത്ഭുതപ്പെടുത്തി’. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ഫാസിൽ ഈ കാര്യം വെളിപ്പെടുത്തിയത്.
2019 ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സിലെ ഫഹദിന്റെ പ്രകടനത്തിന് മികച്ച പ്രതികരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. ഒരുപക്ഷെ ചിത്രത്തിലെ നായകനെക്കാൾ ആരാധകർ ചിത്രത്തിലെ വില്ലനായിരുന്നു എന്ന് തന്നെ പറയാം.