പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലൂടെ മലയാളത്തിന്റെ പ്രിയ സംവിധയകാന്‍ ഫാസില്‍ അഭിനേതാവായി എത്തുകയാണ്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായി ആണ് ഫാസില്‍ വേഷമിടുന്നത്. വണ്ടിപ്പെരിയാറില്‍ ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തില്‍ ഒരു പള്ളീലച്ചന്റെ വേഷത്തിലാണ് ഫാസില്‍ എത്തുന്നത്. ഒരു പൊളിറ്റിക്കല്‍ ഡ്രാമ ആയി ഒരുങ്ങുന്ന ലൂസിഫറില്‍ മുരളി ഗോപിയാണ് തിരക്കഥ രചിച്ചിട്ടുള്ളത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ആഴ്ച പുറത്ത് വിട്ടിരുന്നു.ഇപ്പോൾ ഇതാ ചിത്രത്തിലെ ലാലേട്ടന്റെ ലുക്കും പുറത്ത് വിട്ടിരിക്കുകയാണ്. താടി വെച്ച് മീശ പിരിച്ച മാസ്സ് ലുക്കിലാണ് ലാലേട്ടൻ ചിത്രത്തിൽ ഉള്ളത്
ചിത്രത്തിൽ ഒരു വലിയ താരനിര തന്നെയാണ് ഉള്ളത്. വിവേക് ഒബ്റോയ്, ഇന്ദ്രജിത്,ടോവിനോ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ആന്റണി പെരുമ്ബാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും മമ്ത മോഹൻദാസും ആണ് നായികമാർ.ഇവരെ കൂടാതെ സച്ചിൻ പടേക്കർ,ജോണ്‍ വിജയ്,സായ് കുമാർ, കലാഭവൻ ഷാജോണ്‍,ആദിൽ ഇബ്രാഹിം,ബൈജു,സാനിയ ഇയ്യപ്പൻ, പാർവതി നായർ,ഷോണ്‍ റോമി വാസുദേവ് ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.
തിരുവനന്തപുരം, കുട്ടിക്കാനം, വണ്ടിപ്പെരിയാര്‍, മുംബൈ എന്നിവിടങ്ങളില്‍ ചിത്രത്തിന് ഷൂട്ടിംഗുണ്ടാകും