ഉയര ക്കുറവിന്റെ പേരില്‍ ബുള്ളിയിംഗിന് ഇരയായ ക്വേഡന് ബെയില്സ് സോഷ്യല്‍ മീഡിയയിലെ താരമായി. ക്വേഡന് ബെയില്സ് എന്ന ഒമ്പതു വയസുകാരന് മലയാളത്തിലെ നടന്മാര് ഉള്‍പ്പെട നിരവധി പേരാണ് സപ്പോര്‍ട്ടുമായി എത്തിയത്. നടന് ഗിന്നസ് പക്രു ക്വേഡന് ആശ്വാസ വാക്ക് പകര്‍ന്നിരുന്നു.
ഇപ്പോഴിതാ പക്രുവിന്റെ വാക്കുകള്‍ എസ് ബി എസ് മലയാളതിലൂടെ വായിച്ച ക്വേഡന് ബെയില്‍സും അമ്മ യാരാക്ക ബെയില്‍സും ഗിന്നസ് പക്രുവിന് നന്ദി പറയുകയാണ്. ഈ നല്കിയ പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട് എന്നും അറിയിച്ചു. ഗിന്നസ് പക്രുവുമായി വീഡിയോ കോളില്‍ സംസാരിക്കണമെന്നുണ്ട് എന്നും ക്വേഡന്റെ ആഗ്രഹം വാക്കുകളായി അമ്മ അറിയിച്ചു.
ഉയര ക്കുറവിന്റെ പേരില്‍ സഹപാഠികളുടെ ബുള്ളിയിംഗിന് ആണ് ക്വേഡന് ഇരയായത്. ക്വേഡന്റെ അമ്മയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. വിവരം ലോകമെങ്ങും വിവരം അറിയുകയും ലോകമെങ്ങും പിന്തുണ ലഭിച്ചിരുന്നു. പക്രു ക്വേഡന്റെ വിശേഷവും വാര്‍ത്തയും സോഷ്യല്‍ മീഡിയില്‍ അറിയിച്ചിട്ടുണ്ട്. നിന്നെ പോലെ ഞാനും കരഞ്ഞിരുന്നു. ആ കരച്ചിലായിരുന്നു എന്നെ ഗിന്നസ് ബുക്ക് വരെ എത്തിച്ചത്’ എന്നായിരുന്നു പക്രുവിന്റെ വാക്കുകള്‍.