നടൻ സൈനുദ്ദീന്റെ മകനും യുവനടനുമായ സിനിൽ സൈനുദ്ദീൻ വിവാഹിതനായി,. ഹുസൈന എന്നാണ് വധുവിന്റെ പേര്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു ചടങ്ങുകൾ. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങിൽ പങ്കെടുത്തത്.
അച്ഛൻ സൈനുദ്ദീന്റെ പാത പിന്തുടർന്നാണ് സിനിൽ സിനിമയിലേക്ക് എത്തിയത്. ഇന്ന് മലയാളത്തിലെ തിരക്കേറിയ യുവതാരങ്ങളിൽ ഒരാളാണ് സിനിൽ. സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രമാണ് സിനിലിനെ മലയാളസിനിമയിൽ ശ്രദ്ധേയനാക്കിയത്.
നടൻ മാത്രമല്ല മികച്ചൊരു മിമിക്രി കലാകാരൻ കൂടിയാണ് സിനിൽ. നിരവധി നടൻമാരുടെ ശബ്ദവും രൂപവും അനുകരിച്ച് വേദികളിൽ സിനിൽ കയ്യടി നേടിയിട്ടുണ്ട്. ബ്ലാക്ക് കോഫി, ഹാപ്പി സർദാർ, വെള്ളം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.