66ാമത് ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്നുമുള്ള കഴിഞ്ഞ വര്‍ഷത്തെ സിനിമകളാണ് പുരസ്കാരത്തിന് അര്‍ഹരായിരിക്കുന്നത്. മലയാളത്തിലെ മികച്ച നടനും നടിയ്ക്കുമുള്ള പട്ടികയില്‍ യുവതാരങ്ങളായിരുന്നു അണിനിരന്ന് ശക്തമായ മത്സരത്തിനൊടുവിലാണ് മികച്ച താരങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇത്തവണ ചെന്നൈയിലെ ജവര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്നുമാണ് ചടങ്ങ് നടന്നത്. കഴിഞ്ഞ മൂന്ന് തവണയും ഹൈദരാബാദില്‍ നിന്നുമായിരുന്നു ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തിരുന്നത്. ഫിലിം ഫെയര്‍ മികച്ച നടനായി ജോജു ജോർജ്ജാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ജയസൂര്യ (ക്യാപ്റ്റന്‍), ടൊവിനോ തോമസ് (തീവണ്ടി), സൗബിന്, ചെമ്പന്‍ വിനോദ് (ഈമയൗ), പൃഥ്വിരാജ് (കൂടെ) എന്നിവര്‍ തമ്മിൽ നടന്ന മത്സരത്തിൽ എം പത്മകുമാറിന്റെ സംവിധാനത്തിലെത്തിയ ജോസഫ് എന്ന സിനിമയിലെ പ്രകടനത്തിന് ജോജു അവാർഡ് സ്വന്തമാക്കി.
മികച്ച നടിയായി മഞ്ജുവാര്യരും തെരഞ്ഞെടുക്കപ്പെട്ടു. ഐശ്വര്യ ലക്ഷ്മി (വരത്തന്), അനു സിത്താര (ക്യാപറ്റന്), നിമിഷ സജയന് (ഈട), നസ്രിയ (കൂടെ), എന്നിവരുമായുള്ള മത്സരത്തിൽ കമല്‍ സംവിധാനം ചെയ്ത ആമി എന്ന സിനിമയിലെ അഭിനയത്തിന് മഞ്ജുവാര്യരും പുരസ്കാരം നേടിയെടുത്തു.
#FilmfareAwards Malayalam
Best Film #SudaniFromNigeria
Best Director #LijoJosePellissery (Ee. Ma.Yau.)
Best Actor In A Leading Role Male #JojuGeorge (Joseph)
Best Actor Critics#SoubinShahir (Sudani From Nigeria)
#FilmfareawardsSouth2019 pic.twitter.com/BgOnPJQMJG— AɴᴀɴᴛHᴀ KʀɪsHɴᴀɴ J (@ananthuz_offl) December 22, 2019