പേരൻപിന് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ അവസാന ഷെഡ്യൂളിന്റെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. നിവിൻ പോളി തന്നെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റാം സാറിനൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് ഒരു വലിയ പഠനം കൂടി ആയിരുന്നെന്നും നിവിൻ പോളി കുറിച്ചു.
‘സൂരിക്കൊപ്പം റാം സാറിന്റെ പ്രൊജക്ടിന്റെ അവസാന ഷെഡ്യൂൾ ഇന്ന് ആരംഭിച്ചു. റാം സാറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു മികച്ച പഠനാനുഭവമാണ്’ – ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് നിവിൻ പോളി കുറിച്ചു. ചെന്നൈയിലെ എ ആർ റഹ്മാൻ ഷൂട്ടിംഗ് ഫ്ലോറിലാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. നിവിൻ പോളി നായകനായി എത്തുന്ന ചിത്രത്തിൽ സൂരിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അഞ്ജലിയാണ് നായിക.
വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് ചിത്രം നിർമിക്കുന്നത്. റാമിനൊപ്പം രണ്ടാമത്തെ ചിത്രമാണ് അഞ്ജലിയുടേത്. യുവാൻ ശങ്കർ രാജയാണ് ഈ ചിത്രത്തിനു വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. പേരൻപിൽ വിജി എന്ന കഥാപാത്രമായി എത്തി അഞ്ജലി ശ്രദ്ധ നേടിയിരുന്നു. 2017ൽ റിലീസ് ആയ റിച്ചി ആണ് നിവിൻ പോളിയുടേതായി അവസാനമായി പുറത്തിറങ്ങിയ തമിഴ് ചിത്രം. തുറമുഖം എന്ന രാജീവ് രവി ചിത്രമാണ് റിലീസിന് തയ്യാറായി ഇരിക്കുന്ന നിവിൻ പോളി ചിത്രം.
View this post on Instagram