തന്റെ കന്നി ചിത്രത്തിൽ തന്നെ മികച്ചനടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയ നടിയാണ് രജീഷ വിജയന്.റെജിഷ നായികയായ ജൂണ്‍ തിയേറ്ററില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.
ജൂണിനു ശേഷം രജിഷയുടെ പുതിയ സിനിമ വരികയാണ്. ‘ഫൈനല്‍സ്’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഒരു സ്പോര്‍ട്സ് ചിത്രമായ ഫൈനല്‍സില്‍ ഒളിമ്ബിക്സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റിന്റെ കഥാപാത്രമായിട്ടാണ് നടി എത്തുന്നത്. നവാഗതനായ പിആര്‍ അരുണ്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നടി മുത്തുമണിയുടെ ഭര്‍ത്താവാണ് അരുണ്‍. മണിയന് പിളള രാജുവും പ്രജീവും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം.