ഭക്ഷണ പ്രേമികൾ ഒരിക്കലും മറക്കാത്ത പേരാണ് ഫിറോസ് ചുട്ടിപ്പാറയുടേത്. ജീവിതത്തിൽ എന്തെങ്കിലും മറ്റുള്ളവർക്ക് വേണ്ടി ചെയ്യണമെന്ന ദൃഢ നിശ്ചയത്തോടെയാണ് ഫിറോസ് ഒരു യുട്യൂബ് ചാനൽ തുടങ്ങുന്നതും രുചികരമായ വിഭവങ്ങൾ പാകം ചെയ്യുന്ന വിധം മലയാളികൾക്ക് പകർന്നു നൽകിയതും. ഫിറോസിന്റെ വിഡിയോകൾ വളരെ പെട്ടന്ന് ആരാധക ശ്രദ്ധ പിടിച്ചു പറ്റുന്ന ഒന്നാണ്. ഭക്ഷണം പാകം ചെയ്യുന്നതിനോടൊപ്പം അനാഥാലയത്തിൽ ഉള്ളവർക്ക് തന്നാൽ കഴിയുന്ന രീതിയിൽ സഹായസഹകരണങ്ങൾ ചെയ്യുന്ന വ്യക്തി കൂടിയാണ് ഫിറോസ്.
തനി നാടൻ രീതിയിലുള്ള പാചകരീതികളും വേറിട്ട അവതരണരീതിയും സംസാരവും കൊണ്ടെല്ലാമാണ് ഫിറോസിന് ഇത്രയധികം ആരാധകർ ഉണ്ടായത്. എന്നാൽ കഴിഞ്ഞ ദിവസം ഗൾഫിലേക്ക് മയിലിനെ കറി വെക്കാൻ പോകുന്നുവെന്ന് കുറിച്ച് ഫിറോസ് ഇട്ട ഫോട്ടോ വളരെ അധികം പ്രതിഷേധത്തിന് വഴി വെച്ചിരുന്നു. എന്നാൽ ഇപ്പോൾ വമ്പൻ ട്വിസ്റ്റാണ് വന്നിരിക്കുന്നത്. മുൻപും തന്റെ ചാനലിലൂടെ ട്വിസ്റ്റോട് കൂടിയ വീഡിയോ പങ്ക് വെച്ച് ഫിറോസ് ശ്രദ്ധ നേടിയിട്ടുണ്ട്.
വാങ്ങിച്ച മയിലിനെ ഒരു പാലസിന് സമ്മാനിച്ച് കൊണ്ടുള്ള പുതിയ വിഡിയോയാണ് ഫിറോസ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പകരം കോഴിക്കറി വച്ചാണ് വിഡിയോ എത്തിയിരിക്കുന്നത്. മയില്‍ നമ്മുടെ ദേശീയ പക്ഷിയാണെന്നും ആരും മയിലിനെ മയിലിനെ െകാല്ലരുതെന്നും ഫിറോസ് പറയുന്നു. ‘മയിലിനെ ആരെങ്കിലും കറി വയ്ക്കുമോ? മനുഷ്യൻ ആരെങ്കിലും ചെയ്യുമോ. ഇത്ര ഭംഗിയുള്ള ഒരു പക്ഷിയാണിത്. നമ്മൾ ഒരിക്കലും ചെയ്യില്ല. ഈ പരിപാടി നമ്മൾ ഇവിടെ അവസാനിപ്പിക്കുന്നു. പകരം കോഴിക്കറി വയ്ക്കുന്നു.’ ഫിറോസ് വിഡിയോയില്‍ പറയുന്നു. 20,000 രൂപയോളം കൊടുത്താണ് മയിലിനെ വാങ്ങിയത്. മയിലിനെ കറി വയ്ക്കുന്നതിനെതിരെ ഫിറോസിന് എതിരെ സൈബർ ആക്രമണവും ഉണ്ടായിരുന്നു. വിഡിയോ കാണാം..