1999 ല്‍ വിനയൻ സംവിധാനം ചെയ്ത് ആകാശഗംഗ മലയാള സിനിമകളിൽ വെച്ച് എക്കാലത്തെയും മികച്ച ഹൊറർ സിനിമകളിൽ ഒന്നായിരുന്നു. ഇപ്പോഴിതാ വിനയൻ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും കൊണ്ടുവന്നിരിക്കുകയാണ്. രണ്ടു സിനിമകളും തമ്മിൽ 20 വര്‍ഷങ്ങളുടെ അന്തരം ഉണ്ട്. പ്രേഷകരുടെ മനസിലെ ഹൊറർ സങ്കൽപ്പങ്ങളും മാറിയിരിക്കുന്നു. പുതിയ രീതികളുമായാണ് ആകാശഗംഗ 2 എത്തുന്നത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ .പോസ്റ്റർ പുറത്തിറങ്ങിയ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഏറെക്കാലത്തിനുശേഷം എത്തുന്ന വിനയൻ ചിത്രം എന്ന നിലയിൽ പ്രേക്ഷകർ വലിയ പ്രതീക്ഷ വെച്ചു പുലർത്തുന്നു ഈ ചിത്രത്തിൽ.
ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്, ധര്മ്മജന് ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്, വത്സലാ മേനോന്, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2വിലെ അഭിനേതാക്കള്‍.പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന് നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വ്വഹിക്കുന്നു. പുതുമഴയായി വന്നു എന്ന ആകാശഗംഗയിലെ പാട്ട് ബേര്‍ണി ഇഗ്നേഷ്യസ് തന്നെ റീമിക്സ് ചെയ്യുന്നു. റോഷന് NG ആണ് മേക്കപ്പ്. ബോബന് കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.ആകാശഗംഗയുടെ ആദ്യഭാഗത്തിനു കിട്ടിയ മികച്ച സ്വീകാര്യതയും പിന്തുണയും രണ്ടാം ഭാഗത്തിനും ലഭിക്കുമെന്ന വിശ്വാസത്തിലാണ് ചിത്രത്തിന്റെ പിന്നണി പ്രവർത്തകർ.