മലയാളത്തിലെ ആദ്യത്തെ ത്രില്ലർ മ്യൂസിക്കൽ സീരീസ് ആയി അല്ലി. മലയാളത്തിലെ ആദ്യത്തെ സസ്പെൻസ് മ്യൂസിക്കൽ ത്രില്ലർ റിലീസ് ആണ് അല്ലി. മ്യൂസിക്കൽ ത്രില്ലർ സീരീസിന്റെ ഭാഗം ഒന്നു റിലീസ് ചെയ്തു. സ്റ്റാർ ബെൽസ് മ്യൂസിക് യുട്യൂബ് ചാനലിലാണ് വീഡിയോ റിലീസ് ചെയ്തത്. സ്റ്റാർബെൽസ് മ്യൂസിക് തന്നെയാണ് നിർമാണവും. അരുൺ വെൺപാലയാണ് മ്യൂസികും സംഭാഷണവും രചനയും സംവിധാനവും.
ജിൻസൻ ജിനു പാറക്കലിന്റേതാണ് കഥ. ഛായാഗ്രഹണം – ജിതേഷ് കുന്നോത്ത്. ഗാനം രചിച്ചിരിക്കുന്നത് വിക്ടർ ജോസഫും സംഗീതം അരുൺ വെൺപാലയാണ്. ജിന്റോ ജോൺ, അന്ന ബേബി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അഖിൽ ആണ് ബിജിഎം.
സ്റ്റാർ ബെൽസ് മ്യൂസിക് 2020ൽ മാത്രം ഏഴ് മ്യൂസിക്കൽ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അതിൽ ‘പൗർണമി’ യുട്യൂബിൽ വളരെ അധികം വൈറൽ ആയ റൊമാന്റിക് ആൽബം ആണ്
. മ്യൂസിക് ഒറിയന്റഡ് ആയിട്ടുള്ള വീഡിയോസ് മാത്രം ചെയ്യുന്ന ഒരു ചാനൽ ആണ് സ്റ്റാർബെൽസ്. ഇതിലെ സാധ്യത മനസ്സിലാക്കി മ്യൂസിക്കിൽ പല ജോണറുകളും പരീഷിക്കാനാണ് ഇവർ ഒരുങ്ങുന്നത്.