ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് അശോകന്റെ ആദ്യരാത്രി എന്നാണ് എന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നിരുന്നു. ഏപ്രിൽ 22-നാണ് നിർമ്മാണ രംഗത്തേക്ക് കടക്കുന്നു എന്ന വാർത്ത ദുൽഖർ പുറത്തുവിട്ടത്.ചിത്രം സംവിധാനം ചെയ്യുന്നത് സിയാസ് മീഡിയ സ്കൂൾ പൂർവ വിദ്യാർത്ഥി ഷംസു സൈബയാണ്. സഹസംവിധായകനായി സമദ് ഷാനും ഗാനരചയിതാവായി മുസമ്മിൽ കുന്നുമ്മേലും ചിത്രത്തിലൂടെ അരങ്ങേറുന്നു. ഇരുവരും സിയാസ് മീഡിയാ സ്കൂളിലെ പൂർവ വിദ്യാർഥികളാണ്. എന്നാൽ പിന്നീട് ചിത്രത്തിന്റെ പേര് അശോകന്റെ ആദ്യരാത്രി എന്നതാണ് എന്ന വാർത്തകൾ അണിയറ പ്രവർത്തകർ നിഷേധിച്ചു.ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. പേര് ഉടൻ കണ്ടെത്തി പ്രേക്ഷകരെ അറിയിക്കുക.ബാക്കി എല്ലാം തെറ്റായ വാർത്തയാണ് എന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.ഒറ്റ ഷെഡ്യൂളിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.ചിത്രത്തിൽ ഗ്രിഗറി ആണ് നായകനായി എത്തുന്നത്. ദുൽഖറിനൊപ്പം നിരവധി ചിത്രങ്ങളിൽ സഹനടനായി ഗ്രിഗറി അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ നായികമാരായി എത്തുന്നത് അനുപമ പരമേശ്വരൻ, അനുസിത്താര, നിഖില വിമൽ എന്നിവരാണ് . ഒരു ഇടവേളയ്ക്കു ശേഷമാണ് അനുപമ പരമേശ്വരൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്.