കനത്ത മഴയിൽ ശ്രീകണ്ഠാപുരത്ത് കെട്ടിടത്തില്‍ കുടുങ്ങി കിടന്ന ഇതര സംസ്ഥാന തൊഴിലാളികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ശക്തമായ ഒഴുക്ക് കാരണം കഴിഞ്ഞ ദിവസം ഫയര്‍ഫോഴ്സ് മാറി നിന്ന ദൗത്യമാണ് ഇത്. മൂന്നു ദിവസമായി ഭക്ഷണം പോലുമില്ലാതെ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുകയായിരുന്ന ഏഴ് ഇതരസംസ്ഥാന തൊഴിലാളികളെയാണ് കടലിന്റെ മക്കള്‍ രക്ഷിച്ചത്. കണ്ണൂരില്‍ നിന്നും ബോട്ടുകളായി എത്തിയ മത്സ്യതൊഴിലാളികളാണ് കനത്ത മഴ തുടരുമ്പോഴും ജീവന് പണയം വച്ചും ദൗത്യം പൂര്‍ത്തിയാക്കിയത്. കണ്ണൂരില്‍ കനത്ത മഴ തുടരുകയാണ്.