കേരള ടെലിവിഷൻ ചരിത്രത്തിലാദ്യമായി തിരുവോണനാളിൽ ഏഷ്യാനെറ്റിനെ പിന്തള്ളി ഫ്ളവേഴ്സ് ടിവി ഒന്നാമത്. മലയാളികളുടെ പ്രിയങ്കരനായ ലാലേട്ടനൊപ്പം അനുഗ്രഹീത കുരുന്നുകൾ പാടിയും ആടിയും തിമിർത്ത ടോപ് സിംഗർ വിത്ത് ലാലേട്ടൻ ഷോയാണ് ഫ്ളവേഴ്സിന് ഈ പുതുചരിത്രം കുറിക്കുവാൻ സഹായകമായത്. മലയാളം ബാർക്ക് മുപ്പത്തിയേഴാം ആഴ്ച ഈ ഒരു പ്രകടനത്തോടെ TRP റേറ്റിംഗിൽ രണ്ടാം സ്ഥാനത്തേക്കാണ് ഫ്ളവേഴ്സ് കുതിച്ചുയർന്നത്. മുപ്പത്തിയാറാം ആഴ്ചയിൽ 290 പോയിന്റ് മാത്രമുണ്ടായിരുന്ന ഫ്ളവേഴ്സ് ഓണവാരം കഴിഞ്ഞപ്പോൾ ഒരു മൂവി പ്രീമിയർ പോലുമില്ലാതെ 549 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്.
ഓണനാളിൽ രണ്ടാമതായെങ്കിലും ഓണവാരത്തിൽ ഏഷ്യാനെറ്റ് തന്നെയാണ് ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുന്നത്. 860 പോയിന്റുമായി ഏഷ്യാനെറ്റ് ഓണവാരത്തിന്റെ കണക്കിൽ ഒന്നാമത് ഉണ്ടെങ്കിലും 90 പോയിന്റാണ് മുൻപത്തെ ആഴ്ചത്തേക്കാൾ ഏഷ്യാനെറ്റിന് നഷ്ടമായത്. മുപ്പത്തിയാറാം ആഴ്ചയിൽ 950 പോയിന്റാണ് ഏഷ്യാനെറ്റിന് ഉണ്ടായിരുന്നത്. ടോപ് സിംഗർ വിത്ത് ലാലേട്ടൻ ശരാശരി 9.6 പോയിന്റാണ് 7 മണിക്കൂറിൽ നേടിക്കൊണ്ടിരുന്നത്. 205 പോയിന്റുണ്ടായിരുന്ന സൂര്യ ടിവിയും 374 പോയിന്റുകളുമായി സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴത്തെ TRP പോയിന്റുകൾ
ഏഷ്യാനെറ്റ് – 860 (950)
ഫ്ളവേഴ്സ് – 549 (290)
മഴവിൽ മനോരമ – 378 (279)
സൂര്യ ടിവി – 374 (205)
സീ കേരളം – 207 (199)
കൈരളി – 219 (98)
അമൃത – 71 (49)