എട്ടു വര്‍ഷത്തിന് ശേഷം ഓവിയ മലയാളത്തില്‍ തിരിച്ചെത്തുന്നു.നടന് ബാബുരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ബ്ളാക്ക് കോഫിയില്‍ അഞ്ച് നായികമാരിലൊരാളാണ് ഓവിയ എത്തുന്നത്. മൈഥിലി, ശ്വേത മേനോന്, രചന നാരായണന് കുട്ടി,ലെന എന്നിവരാണ് മറ്റ് നായികമാര്‍.ബാബുരാജ് തന്നെ സംവിധാനം ചെയ്ത മനുഷ്യമൃഗമാണ് ഓവിയ ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.
ബിഗ് ബോസ് തമിഴ് സീസണ് ഒന്നില്‍ തിളങ്ങിയ ഓവിയ കാഞ്ചനയുടെ മൂന്നാംഭാഗമായ മുനി 4 എന്ന സിനിമയില്‍ ശ്രദ്ധേയമായ അഭിനയമാണ് കാഴ്ചവച്ചത്.അതിന് ശേഷം നിരവധി ഓഫറുകളാണ് തമിഴില്‍ നിന്ന് ഓവിയയെ തേടിയെത്തിയത്. 90 എം.എല്‍ എന്ന ചിത്രത്തിലെ ഓവിയയുടെ ഗ്ളാമര്‍ റോള്‍ ഏറെ വിവാദമായിരുന്നു.
അതേ സമയം മേരാനാം ഷാജിയിലെ അതിഥി വേഷത്തിനുശേഷം മൈഥിലി അഭിനയിക്കുന്ന സിനിമയാണ് ബ്ളാക്ക് കോഫി. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമയിലെ കഥാപാത്രങ്ങളിലൂടെയാണ് ബ് ളാക്ക് കോഫി ഒരുങ്ങുന്നത്.കുക്ക് ബാബു എന്ന കഥാപാത്രത്തെ ബാബുരാജും മായയായി ശ്വേത മേനോനും എത്തുന്നു. മീനാക്ഷിയായാണ് മൈഥിലി എത്തുന്നത്.സോള്‍ട്ട് ആന്‍ഡ് പെപ്പറില്‍ അഭിനയിക്കാത്ത താരങ്ങളാണ് ലെനയും രചന നാരായണന്‍കുട്ടിയും ഓവിയയും.
ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍.കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമയില്‍ ലാല്‍ നാളെ ജോയിന്‍ ചെയ്യും.മനുഷ്യ മൃഗം, ബ്ളാക്ക് ഡാലിയ എന്നീ സിനിമകള്‍ ബാബുരാജ് നേരത്തെ സംവിധാനം ചെയ്തിട്ടുണ്ട്. വിശ്വദീപ്തി ഫിലിംസിന്റെ ബാനറില്‍ സജേഷ് മഞ്ചേരിയാണ് ബ്ളാക്ക് കോഫി നിര്‍മ്മിക്കുന്നത്.