ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജെല്ലികെട്ട് പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്. എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ളയാണ് സംഗീതം. ഒ തോമസ് പണിക്കർ നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസിനെത്തും. ആന്റണി വർഗീസും സാബുമോനും ചെമ്പൻ വിനോദുമാണ് ചിത്രത്തിലെ നായകന്മാർ. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജല്ലിക്കട്ടിന്റെ പ്രീമിയർ കണ്ട വിദേശ നിരൂപകരുടെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ഈ സിനിമാനുഭവത്തെ വിവരിക്കാൻ വാക്കുകളില്ല എന്നാണ് അവർ പറയുന്നത്. ഹോളിവുഡ് ക്ലാസിക് ആയ സൊ എന്ന ചിത്രത്തോട് ചിലർ ഈ ചിത്രത്തെ ഉപമിക്കുമ്പോൾ മറ്റു ചിലർ പറയുന്നത് കഴിഞ്ഞ വർഷം റിലീസ് ആയ ബോളിവുഡ് ചിത്രമായ ടുംബാഡ് നൽകിയ ഫീൽ ആണ് ഈ ചിത്രവും നൽകുന്നത് എന്നാണ്.