2012-ല്‍ മോഹന്‍ലാലിന്റെ വസതിയില്‍ നിന്നും ആദായ വകുപ്പ് നടത്തിയ പരിശോധനയിൽ ആനക്കൊമ്പുകള്‍ കണ്ടെത്തിയിരുന്നു. 2016-ല്‍ ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം ലാലിന് നൽകിയെങ്കിലും അത് പരാതിക്ക് ഇടയാക്കി. നിയമവിരുദ്ധമായി ആനക്കൊമ്പ് സൂക്ഷിച്ചിട്ടില്ലെന്നും പരമ്പരാഗതമായി കൈമാറി ലഭിച്ചതാണെന്നുമായിരുന്നു മോഹന്‍ലാലിന്റെ വാദം.
എന്നാൽ ഇപ്പോൾ ആനക്കൊമ്പ് അനധികൃതമായി കൈവശം സൂക്ഷിച്ചുവെന്ന കേസില്‍ മോഹന്‍ലാലിന് പിന്തുണയുമായി വനം വകുപ്പ് എത്തിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ ആ വാദം ശരിയാണെന്നും ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ അറിയിച്ചു. കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി വനം വകുപ്പിന്റെ റിപ്പോർട്ട് തേടിയത്. ഇതിനാലാണ് വനംവകുപ്പ് വിശദീകരണം നൽകിയത്.