നടിയും അവതാരകയുമായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ആര്യ ബാബു. ആര്യയുടെ മുൻ ഭർത്താവ് രോഹിത് സുശീലൻ വിവാഹിതനായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. രോഹിത് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഇക്കാര്യം അറിയിച്ചത്. അതേസമയം, മുൻ ഭർത്താവിനും പങ്കാളിക്കും ആര്യ ആശംസകൾ നേർന്നു. ആര്യയുടെ ആശംസകൾക്ക് രോഹിത് നന്ദി അറിയിക്കുകയും ചെയ്തു.
രോഹിതിന്റെ സഹോദരിയും മലയാള സീരിയൽ താരവുമായ അർച്ചന സുശീലനും വിവാഹിതയായി. പ്രവീൺ ആണ് വരൻ. അർച്ചന സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യു എസിൽ വെച്ചായിരുന്നു അർച്ചനയുടെ വിവാഹം. മാനസപുത്രി എന്ന ഹിറ്റ് സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രമായാണ് അർച്ചന സീരിയലുകളിലേക്ക് എത്തിയത്. വില്ലത്തി വേഷത്തിലൂടെ സീരിയൽ രംഗത്തേക്ക് എത്തിയ അർച്ചന പിന്നീട് നിരവധി സീരിയലുകളിൽ സമാനസ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അർച്ചനയുടെ രണ്ടാമത്തെ വിവാഹമാണ് കഴിഞ്ഞദിവസം നടന്നത്.
സഹോദരിയുടെ വിവാഹത്തിനൊപ്പം തന്നെ അർച്ചനയുടെ സഹോദരനും ആര്യയുടെ മുൻ ഭർത്താവുമായ രോഹിതിന്റെ വിവാഹവും നടക്കുകയായിരുന്നു എന്നാണ് സൂചനകൾ. അർച്ചനയുടെ വിവാഹം യു എസിൽ വെച്ച് നടന്നപ്പോൾ രോഹിതിന്റെ വിവാഹം തമിഴ്നാട്ടിൽ വെച്ചാണ് നടന്നതെന്ന് റിപ്പോർട്ടുകളുണ്ട്. അമേരിക്കയിൽ വെച്ച് അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലാണ് അർച്ചന വിവാഹിതയായത്. അർച്ചനയുടെ കുടുംബാംഗങ്ങൾ എന്തുകൊണ്ടാണ് വിവാഹത്തിൽ പങ്കെടുക്കാതിരുന്നത് എന്ന് സോഷ്യൽ മീഡിയയിൽ ചോദ്യമുയർന്നിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…