വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്ന് നിർമിച്ച പുതിയ ചിത്രമാണ് മണിയറയിലെ അശോകൻ. ചിത്രം ഇന്നലെ തിരുവോണദിനത്തിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരുന്നു. നവാഗതനായ ഷംസു സായ്ബാ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്.
ചിത്രത്തിനുള്ള ഏറ്റവും വലിയ സവിശേഷത ഒരു പിടി നവാഗതരായ ടെക്നീഷ്യന്മാർ ഈ സിനിമയിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ചു എന്നുള്ളത് തന്നെയാണ്. സംവിധായകൻ ഷംസു സായ്ബയിൽ തുടങ്ങുന്നു ആ വലിയ ലിസ്റ്റ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയ വിനീത് കൃഷ്, ക്യാമറ ചലിപ്പിച്ച സജദ് കക്കു, സംഗീതം ഒരുക്കിയ ശ്രീഹരി കെ നായർ, സ്റ്റിൽ ഫോട്ടോഗ്രാഫർ ശുഹൈബ് sbk, പോസ്റ്റർ ഡിസൈൻ ചെയ്ത വിഷ്ണു നാരായണൻ എന്നിവ പുതുമുഖങ്ങളാണ്. ഇത്രയും പുതുമുഖങ്ങളെ താൻ നിർമിക്കുന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് പരിചയപ്പെടുത്തിയ ദുൽഖർ സൽമാന് എത്ര കൈയടികൾ കൊടുത്താലും അധികമാകില്ല. വരും കാല മലയാള സിനിമയിൽ തന്റേതായ ഇരിപ്പിടം സൃഷ്ടിക്കാൻ പോകുന്ന ഒരു പിടി നവാഗതരെ മലയാള സിനിമയ്ക്ക് സമ്മാനിച്ചതിൽ ദുൽഖറിന് എക്കാലവും അഭിമാനിക്കാം.
ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിനീത് കൃഷ്ണൻ തിരക്കഥയും സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും ശ്രീഹരി കെ നായർ സംഗീതവും നിർവഹിക്കുന്നു. ഷിയാസ് അമ്മദ്കോയയുടേതാണ് രസകരമായ വരികൾ. അരുൺ എസ് മണി, വിഷ്ണു പിസി എന്നിവർ സൗണ്ട് ഡിസൈനും ജയൻ ക്രയോൺ പ്രൊഡക്ഷൻ ഡിസൈനറുമാണ്.