അഞ്ചു വർഷങ്ങൾക്ക് മുമ്പായിരുന്നു ആരാധകർക്ക് വലിയൊരു സർപ്രൈസ് തന്ന് ദിലീപും കാവ്യയും വിവാഹിതരായത്. എന്നാൽ, വിവാഹ വാർഷികദിനത്തിൽ കാവ്യയ്ക്ക് പ്രിയപ്പെട്ടവർ ഒരു സർപ്രൈസ് നൽകിയിരിക്കുകയാണ്. സർപ്രൈസ് നൽകിയത് പ്രിയപ്പെട്ടവർ വീഡിയോയിൽ പകർത്തി. കാവ്യയുടെ ഫാൻസ് പേജുകളിൽ വീഡിയോ ഇപ്പോൾ വൈറലാണ്.
കാവ്യ മാധവൻ ഒരു മുറിയിലേക്ക് വരുന്നതും പെട്ടെന്ന് ലൈറ്റ് തെളയുന്നതും പ്രിയപ്പെട്ടവർ ഓടിവന്ന് കെട്ടിപ്പിടിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. മലയാള സിനിമകളിലെ ഭാഗ്യജോഡികളായി അറിയപ്പെടുന്ന ദിലീപും കാവ്യയും 21 സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
ബാലതാരമായാണ് കാവ്യ സിനിമയിൽ എത്തിയത്. പൂക്കാലം വരവായി (1991), അഴകിയ രാവണൻ (1996) തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2016 നവംമ്പർ 25നാണ് ദിലീപിനെ വിവാഹം ചെയ്തത്. ഇവർക്ക് മഹാലക്ഷ്മി എന്നു പേരുള്ള ഒരു മകളുണ്ട്.
View this post on Instagram