മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗാനഗന്ധർവ്വൻ .പഞ്ചവർണ്ണതത്ത എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് കാലെടുത്തുവച്ച രമേശ് പിഷാരടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപക് ദേവ് ആണ് സംഗീത സംവിധായകൻ. ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് വൈകിട്ട് 7 മണിക്ക് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിൽ കൂടി പുറത്ത് വിടും. സംവിധായകൻ രമേശ് പിഷാരടി തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്.
ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രമായാണ് ഇത് ഒരുക്കിയിരിക്കുന്നത്.ചിത്രത്തിൽ മമ്മൂട്ടി ഒരു സ്റ്റേജ് ഗായകനായാണ് എത്തുന്നത്. ചിത്രത്തിൽ പുതുമുഖ താരം വന്ദിതയാണ് നായിക .ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ്. ഓണം റിലീസായി ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് ശ്രമം. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളെ അവതരിപ്പിച്ച പഞ്ചവർണ്ണതത്ത മികച്ച വിജയം കൈവരിച്ചിരുന്നു. ഏറെ കാലത്തിനു ശേഷമുള്ള ജയറാമിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ആ ചിത്രം.