ജയറാമിനെ നായകനാക്കി രമേഷ് പിഷാരടി ഒരുക്കിയ പഞ്ചവര്‍ണത്തത്ത സൂപ്പര്‍ഹിറ്റ് വിജയം സ്വന്തമാക്കിയതിനു പിന്നാലെ പുതിയ എത്തുകയാണ് പിഷാരടി. എന്നാല്‍ ഇത്തവണ കൂട്ട് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. ഗാനഗന്ധര്വ്വന് എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
രമേശ് പിഷാരടി സംവിധാനവും രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്ന് തിരക്കഥ ഒരുക്കുകയും ചെയ്യുന്ന ചിത്രം നിർമിക്കുന്നത് രമേശ് പിഷാരടിയും ഇച്ചായിസ് പ്രൊഡക്ഷൻസും ചേർന്നാണ്.
ഗാനമേള വേദികളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസയാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹാസ്യത്തിന് പ്രാധാന്യം നല്കുന്ന ചിത്രം 2019 ല്‍ റിലീസിനെത്തും.