സംഗീത് ശിവന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 1993ല്‍ ഇറങ്ങിയ ചിത്രമാണ് ഗാന്ധര്‍വം. ഡെന്നിസ് ജോസഫ് തിരക്കഥ എഴുതിയ ചിത്രം വമ്പൻ വിജയം കുറിച്ചിരുന്നു. സിനിമയെ പോലെ തന്നെ അതിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിന്റെ നായികയായി ഈ സിനിമയില്‍ എത്തിയത് ബോളിവുഡ് നടിയും മോഡലുമായ കാഞ്ചനായിരുന്നു. തെലുങ്ക്, ഹിന്ദി മലയാളം ചിത്രങ്ങളില്‍ തിളങ്ങി നിന്ന താരത്തിന്റെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു ഗന്ധര്‍വം.
പിന്നീട് ഹിന്ദിയിലും തെലുങ്കിലും സജീവമായ താരം വിവാഹത്തോടെ സിനിമ ജീവിതം അവസാനിപ്പിച്ചിരുന്നു. താരം മോഹന്‍ലാലിനെ പറ്റിയും ഗന്ധര്‍വം സിനിമയെ പറ്റിയും മനസ്സ് തുറക്കുകയാണ്. തന്റെ അഭിനയ ജീവിതത്തിലെ വേറിട്ടൊരു അനുഭവമാണ് ലാലേട്ടനൊപ്പം ഗാന്ധര്‍വം സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായതെന്ന താരം പറയുന്നു. മറ്റ് ഇന്ഡസ്ട്രികളില് ഇത്രയും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നും താരം പറയുന്നു. ആദ്യമായി മലയാളം സിനിമയില്‍ അഭിനയിക്കുമ്പോൾ നല്ല ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ ഷൂട്ടിംഗ് പുരോഗമിച്ചപ്പോള്‍ സൈറ്റില്‍ ഉള്ളവരുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞെന്നും അന്ന് മോഹന്‍ലാല്‍ അത്ര വലിയ നടനാണ് എന്ന് അറിഞ്ഞിരുന്നില്ലായെന്നും കാഞ്ചൻ വ്യക്തമാക്കി.
എന്നാല്‍ അദ്ദേഹത്തിന്റെ ഒപ്പം അഭിനയിച്ചപ്പോള്‍ ഒരിക്കല്‍ പോലും മോശമായോ മുഖം കറപ്പിച്ചോ അദ്ദേഹം സംസാരിച്ചിട്ടില്ലെന്നും താരം പറയുന്നു. ഗാന്ധര്‍വം സിനിമയില്‍ അഭിനയത്തിന്റെ ഇടക്ക് ഉണ്ടായ ഒരു രംഗം ഓര്‍ക്കുമ്പോള്‍ ഇപ്പോളും ചിരി വരാറുണ്ടെന്നും നടി തുറന്നു പറഞ്ഞു. ഒരു കീ ഒളിപ്പിക്കുന്ന രംഗത്തില്‍ അത് തന്റെ ഡ്രെസ്സിന്റെ അകത്ത് എടുത്ത് ഇടുകയും തുടര്‍ന്ന് മോഹന്‍ലാല്‍ വന്ന് പൊക്കി തിരിച്ചു കുലുക്കി കീ വെളിയില്‍ ഇടുന്നതുമാണ് രംഗം. എന്നാല്‍ ആ രംഗം രണ്ട് തവണ എടുത്തപ്പോളും മോഹന്‍ലാല്‍ തന്നെ എത്ര പിടിച്ചു കുലിക്കിയിട്ടും കീ വെളിയില്‍ വന്നില്ല. പിന്നീട് കീ വീഴുന്ന ഷോട്ട് മാത്രമായി ഷൂട്ട് ചെയ്യുകയായിരുന്നു. ഡ്രസ്സിനകത്ത് നിന്ന് കീ എടുത്ത് കൈ കൊണ്ട് താഴെ ഇടുന്ന ഷോട്ട് ആണ് പിന്നീട് ചെയ്തതതെന്നും താരം വ്യക്തമാക്കുന്നു.